മംഗളൂരു (www.evisionnews.in): 38 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനതാവളത്തില്‍ കസ്റ്റംസ് പിടിയിലായി. കാസര്‍കോട് ചേരൂര്‍ സ്വദേശിയായ മുഹമ്മദ് സാബിര്‍ ഷെരീഫില്‍(30) നിന്നാണ് 38 ലക്ഷം രൂപ വില വരുന്ന 741 ഗ്രാമിന്റെ 24 കാരറ്റ് സ്വര്‍ണ്ണം പിടികൂടിയത്. ഇന്നലെ ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്ന മുഹമ്മദ് സാബിറിനെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണം പേസ്റ്റ് രൂപത്തില്‍ ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. കസ്റ്റംസ് സൂപ്രണ്ടുമാരായ മുഹമ്മദ് കാജര്‍, ചന്ദ്രമോഹന്‍, അശോണിക്, സുധീര്‍ കുമാര്‍, ദേവേന്ദ്രപ്രതാപ് സിംഗ്, സുഭാഷ് മുകേഷ്, പ്രതിഭ, ഹരിമോഹന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
38 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍
17:36:00
0
മംഗളൂരു (www.evisionnews.in): 38 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനതാവളത്തില്‍ കസ്റ്റംസ് പിടിയിലായി. കാസര്‍കോട് ചേരൂര്‍ സ്വദേശിയായ മുഹമ്മദ് സാബിര്‍ ഷെരീഫില്‍(30) നിന്നാണ് 38 ലക്ഷം രൂപ വില വരുന്ന 741 ഗ്രാമിന്റെ 24 കാരറ്റ് സ്വര്‍ണ്ണം പിടികൂടിയത്. ഇന്നലെ ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്ന മുഹമ്മദ് സാബിറിനെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണം പേസ്റ്റ് രൂപത്തില്‍ ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. കസ്റ്റംസ് സൂപ്രണ്ടുമാരായ മുഹമ്മദ് കാജര്‍, ചന്ദ്രമോഹന്‍, അശോണിക്, സുധീര്‍ കുമാര്‍, ദേവേന്ദ്രപ്രതാപ് സിംഗ്, സുഭാഷ് മുകേഷ്, പ്രതിഭ, ഹരിമോഹന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Post a Comment
0 Comments