കൊല്‍ക്കത്ത: സ്മാര്‍ട്ട് ഫോണ്‍ ഇന്ന് ജീവിതത്തിന്‍റെ അവിഭാജ്യഘടകമാണ്. നല്ലൊരു സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കുക എന്നത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഏവരുടെയും ആഗ്രമാണ്. എന്നാല്‍, ഫോണ്‍ വാങ്ങുന്നതിന് പണം കണ്ടെത്താനായി സ്വന്തം രക്തം വില്‍ക്കാനൊരുങ്ങിയ പതിനാറുകാരിയുടെ കഥ കേട്ട് അമ്ബരന്നിരിക്കുകയാണ് പശ്ചിമബംഗാളിലെ ദിനജ്പുര്‍ നിവാസികള്‍.
സൗത് ദിനജ്പുരിലെ കര്‍ഡ ഗ്രാമത്തിലുള്ള പ്ലസ് ടു വിദ്യാര്‍ഥിനിയാണ് രക്തം വിറ്റ് പണം കണ്ടെത്തുന്നതിനായി ബലൂര്‍ഗഢിലെ ജില്ല ആശുപത്രിയിലെത്തിയത്. വിദ്യാര്‍ഥിനി ഓണ്‍ലൈനിലൂട 9000 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ ഓര്‍ഡര്‍ ചെയ്തു. ഇത്രയും വലിയ തുക സംഘടിപ്പിക്കാന്‍ ഒരു വഴിയും ഇല്ലാതെ വന്നതോടെയാണ് രക്തം വിറ്റ് പണം കണ്ടെത്താമെന്ന ചിന്തയുമായി ആശുപത്രിയിലെ രക്തബാങ്കിലെത്തിയത്.
9000 രൂപ തന്നാല്‍ രക്തം നല്‍കാമെന്നായിരുന്നു കുട്ടിയുടെ വാഗ്ദാനം. കുട്ടിയുടെ വാക്കുകള്‍ കേട്ട് രക്തബാങ്കിലെ ജീവനക്കാരും അമ്ബരന്നു. സംശയം തോന്നിയതോടെ ജീവനക്കാര്‍ പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരമറിയിച്ചു. തുടര്‍ന്ന് കുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് പുതിയ ഫോണ്‍ സുഹൃത്ത് വഴി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത വിവരം പുറത്തുപറയുന്നത്.
ഇതിനുള്ള പണം കണ്ടെത്താനാണ് രക്തം വില്‍ക്കാന്‍ തീരുമാനിച്ചതെന്നും കുട്ടി വെളിപ്പെടുത്തി. കുട്ടിയുടെ വീട്ടില്‍ നിന്നു 30 കി.മി അകലെയാണ് ആശുപത്രി. നഗരത്തില്‍ പച്ചക്കറി വില്‍പനക്കാരനാണ് കുട്ടിയുടെ അച്ഛന്‍.
Post a Comment
0 Comments