കോട്ടയം (www.evisionnews.in): കാണക്കാരിയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യയുടെ കൈ വിരലുകള്‍ അറ്റു പോയി. കാണക്കാരി സ്വദേശി മഞ്ജുവിനെ ഭര്‍ത്താവ് പ്രദീപാണ് വെട്ടിയത്. കാണക്കാരി റെയില്‍വേ ക്രോസിനു സമീപം വാടകയ്ക്ക് താമസിക്കുകയാണ് മഞ്ജു.
കുടുംബ വഴക്കിനെ തുടര്‍ന്നാണ് അക്രമമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റ മഞ്ജുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മഞ്ജുവിന്റെ അറ്റുപോയ ചുണ്ട് തുന്നിച്ചേര്‍ത്തു. കൈ വിരലുകള്‍ തുന്നി ചേര്‍ക്കാന്‍ അടിയന്തര ശാസ്ത്രക്രിയ നടത്താനുള്ള ശ്രമത്തിലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഭര്‍ത്താവ് പ്രദീപ് നടത്തിയ അതിക്രമം അതി ക്രൂരമെന്നാണ് പരുക്കുകള്‍ സൂചിപ്പിക്കുന്നത്. മഞ്ജുവിന്റെ ഇടതു കൈ മുഖത്തും തോളെല്ലിനും വെട്ടേറ്റിട്ടുണ്ട്. തലക്ക് പിന്നില്‍ അടിയേറ്റതിന് സമാനമായ പരുക്കുമുണ്ട്.
Post a Comment
0 Comments