കാസര്‍കോട് (www.evisionnews.in): ഗര്‍ഭ പാത്രത്തിലെ പാട നീക്കല്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. ചെറുവത്തൂര്‍ മടക്കര കടംകോട്ടെ പ്രകാശിന്റെ ഭാര്യ കെ.ടി നയന(32) ആണ് മരിച്ചത്. കാഞ്ഞങ്ങാട് കിഴക്കുംകര കുശവന്‍കുന്നിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് സംഭവം.
ചൊവ്വാഴ്ച രാവിലെ ഗര്‍ഭപാത്രത്തിന്റെ പാട നീക്കല്‍ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കിടെ ഗുരുതരനിലയിലായ യുവതിയെ മംഗളൂരുവിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു.
യുവതിയുടെ മരണം സ്ഥിരീകരിച്ചതോടെ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. വിവരമറിഞ്ഞ് എസ്.ഐ കെ.പി സതീഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും ആശുപത്രിയിലെത്തി. ബന്ധുക്കളുടെ പരാതിയില്‍ ഹോസ്ദുര്‍ഗ് പൊലീസ് നരഹത്യക്ക് കേസെടുത്തു. മൃതദേഹം വിദഗ്ധ പോസ്റ്റു മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. പരവനടുക്കത്തെ കെ.ടി കരുണാകരന്‍- പുല്ലൂര്‍ മധുരമ്പാടിയിലെ സുജാതയുടെയും മകളാണ് മരിച്ച നയന. ഏക മകള്‍ ഇശ പ്രകാശ്.
Post a Comment
0 Comments