കാസര്‍കോട്: ഇവി ഓണ്‍ലൈന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള ഇ-വിഷന്‍ ന്യൂസ്‌ന്റെ മാനേജിങ് ഡയറക്ടറായി സൈനുദ്ദീന്‍ തന്‍സീറിനെ തിരഞ്ഞെടുത്തു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് അഷ്റഫ് നാല്‍ത്തടുക്ക സി.ഇ.ഒ ആയും ഖയ്യൂം മാന്യ ചീഫ് എഡിറ്ററായും പുതിയ മാനേജ്‌മെന്റ് കമ്മിറ്റിയെ തിരഞ്ഞെടുത്തത്. സ്ഥാനാരോഹണം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ നടക്കും.
നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ പി.ആര്‍ ഡയറക്ടര്‍ ഹാരിസ് പട്‌ളയുടെ മകള്‍ ഫാത്തിമത്ത് ഫിദയെ ചടങ്ങില്‍ അനുമോദിക്കും. പത്തു വര്‍ഷം പിന്നിടുന്ന ഇ-വിഷന്‍ പുതിയ ടെക്‌നോളജിയിലേക്കുള്ള കാല്‍വെപ്പിലാണെന്നും വാര്‍ത്തകള്‍ ഓട്ടോമേഷന്‍ ആയി ലഭിക്കുന്ന എഐ ടെക്‌നോളജിയിലേക്ക് മാറുമെന്നും എംഡി സൈനുദ്ദീന്‍ തന്‍സീറും സിഇഒ അഷ്റഫ് നാല്‍ത്തടുക്കയും അറിയിച്ചു.
യോഗത്തില്‍ ചെയര്‍മാന്‍ റഫീഖ് കേളോട്ട്, കോമേഴ്ഷ്യല്‍ ഹെഡ് റഊഫ് ബായിക്കര, ഡയറക്ടര്‍മാരായ ഹാരിസ് പട്‌ള, എം.എ നജീബ്, ഷംസുദീന്‍ കിന്നിംഗാര്‍, ഖയൂം മാന്യ സംബന്ധിച്ചു.
Post a Comment
0 Comments