മംഗളൂരു: കെലഗേരി തടാകത്തില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സ്വവര്‍ഗാനുരാഗിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദാര്‍വാഡ് സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയിലെ യാസീന്‍ റൊട്ടിവാല (23) മരിച്ച സംഭവത്തില്‍ പവന്‍ ബ്യാലിയാണ് (32) അറസ്റ്റിലായത്. യാസീന്റെ പിതാവ് റഫീഖ് നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു.
ദാര്‍വാഡ് അട്ടിക്കൊള്ളയില്‍ താമസിക്കുന്ന യാസീനെ ഈമാസം 12 മുതല്‍ കാണാനില്ലായിരുന്നു. മൃതദേഹം പിന്നീട് കായലില്‍ കണ്ടെത്തി. താനും യാസീനും തമ്മില്‍ വിവാഹിതരാവാന്‍ പോവുകയാണെന്ന് പവന്‍ നാട്ടുകാരില്‍ പലരോടും പറഞ്ഞതായി വിവരം പുറത്തു വന്നതാണ് കേസ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പോലീസ് ആത്മഹത്യയില്‍പ്പെടുത്തി കേസ് അന്വേഷണം നടത്തിയിരുന്നില്ല.
എട്ടു മാസമായി പവനും യാസീനും അടുത്ത സുഹൃത്തുക്കളാണെന്ന് പോലീസ് അന്വേഷണത്തില്‍ അറിവായി താനും പവനും ചില കാര്യങ്ങളില്‍ ഏറ്റുമുട്ടലിലാണെന്ന് യാസീന്‍ പറഞ്ഞിരുന്നതായി പിതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി. മകനെ വല്ലാതെ ഉപദ്രവിച്ച് മരണത്തിലേക്ക് തള്ളുകയായിരുന്നുവെന്നാണ് പരാതി.
Post a Comment
0 Comments