കാസര്‍കോട്: പെരിയയില്‍ ദേശീയ പാത വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന മേല്‍പ്പാലം തകര്‍ന്നു വീണ സംഭവത്തില്‍ കരാര്‍ കമ്പനിയായ മേഘാ കണ്‍സ്ട്രക്ഷന്‍സിനെതിരേ പൊലീസ് സ്വമേധയാ കേസെടുത്തു. വിഷയം ദേശീയ പാത അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് പെരിയ ടൗണില്‍ നിര്‍മിക്കുന്ന മേല്‍പ്പാലം കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടയില്‍ തകര്‍ന്ന് വീണത്. അപകടത്തില്‍ ഒരു തൊഴിലാളിക്ക് സാരമായി പരുക്കേറ്റു. കോണ്‍ക്രീറ്റിനെ താങ്ങി നിര്‍ത്തുന്ന സ്‌കഫോള്‍ഡിങ്ങിനുണ്ടായ പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ദേശിയ പാത അതോറിറ്റി അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസിന്റ നേതൃത്വത്തില്‍ ദേശീയ പാത ഉപരോധിച്ചു.
Post a Comment
0 Comments