കാസര്‍കോട്: കടല്‍ത്തീര സംരക്ഷണം ലക്ഷ്യമിട്ട് നെല്ലിക്കുന്ന് കടപ്പുറത്ത് നിര്‍മിച്ച യു.കെ യൂസഫ് ഇഫക്ട്സ് സീവേവ് ബ്രേകേഴ്‌സ് പദ്ധതി മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. തീരസംരക്ഷണത്തിന് മാതൃകയായ പദ്ധതി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. മന്ത്രിസഭ ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ബീച്ച് ഗാര്‍ഡന്റെയും സാംസ്‌കാരിക പരിപാടിയുടെയും ഉദ്ഘാടനം മന്ത്രി അഹമദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ സൗജന്യമായാണ് വ്യവസായി കൂടിയായ യു.കെ യൂസുഫ് പദ്ധതി നെല്ലിക്കുന്ന് കടപ്പുറത്ത് നടപ്പാക്കിയത്.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ സി.എച്ച് കുഞ്ഞമ്പു, എകെഎം അഷ്റഫ്, ഇ. ചന്ദ്രശഖരന്‍, എംരാജഗോപാലന്‍, എം. വിന്‍സെന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, നഗരസഭ ചെയര്‍മാന്‍ വി.എം മുനീര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, പി. രമേശന്‍ സംസാരിച്ചു. പിന്നണി ഗായകരായ അന്‍സാര്‍ കൊച്ചിന്‍, യുംന എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി.
Post a Comment
0 Comments