പ്രണയ വിവാഹം കൂടുന്നു; പണിയില്ലാതെ വിവാഹ ഏജന്റുമാര്‍
09:58:00
0
കണ്ണൂര്‍: പ്രണയവിവാഹങ്ങള്‍ വര്‍ധിക്കുന്നത് കാരണം തങ്ങളുടെ തൊഴില്‍ നഷ്ടമാകുന്നുവെന്ന് വിവാഹ ഏജന്റുമാരുടെയും ഏജന്‍സികളുടെയും വടക്കന്‍ മേഖലാ യോഗം. വിവാഹ പ്രായമായ ആളുകളെ അന്വേഷിച്ചെത്തുന്പോള് അവര്‍ എന്‍ഗേജ്ഡ് ആണെന്ന മറുപടിയാണു ലഭിക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.
പ്രണയ വിവാഹം വര്‍ധിക്കുന്നത് കാരണം വിവാഹ ഏജന്റുമാരുടെയും മറ്റു പല മേഖലകളിലെയും വരുമാനം നഷ്ടമാകുന്നതായി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേ മാര്യേജ് ബ്യൂറോ ആന്‍ഡ് ഏജന്റസ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി കെ.എം. രവീന്ദ്രന് കെ.എം. രവീന്ദ്രന് പറഞ്ഞു.
Post a Comment
0 Comments