Type Here to Get Search Results !

Bottom Ad

കന്നുകാലി വില്‍പ്പനയ്ക്ക് ആപ്പുമായി മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ശിവശങ്കര്‍


തിരുവനന്തപുരം: കേരളത്തില്‍ കന്നുകാലി വളര്‍ത്തലിന് അനന്തസാധ്യതകള്‍ ഉണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. കേരളത്തിന്റെ വളര്‍ന്ന കന്നുകാലി സംരക്ഷണത്തിലൂടെയും സാധ്യമാവും. ഇതില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണെന്നും അദേഹം പറഞ്ഞു.

സ്റ്റാര്‍ട്ടപ്പ് മിഷന്‍ ടെക്‌നോപാര്‍ക്കില്‍ സംഘടിപ്പിച്ച ഇന്റര്‍നെറ്റ് ഒഫ് തിംഗ്സ് സമ്മിറ്റില്‍ കന്നുകാലി ഫാമുകള്‍ക്ക് അക്രഡിറ്റേഷന്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണി തുടങ്ങിയ നിര്‍ദേശങ്ങള്‍ അദേഹം മുന്നോട്ടുവച്ചു. കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനായി സാങ്കേതിക വിദ്യകളുടെ സഹായം തേടണം.

കന്നുകാലി തീറ്റ അടക്കമുള്ള കാര്‍ഷിക ആവശ്യങ്ങള്‍ക്കായി സ്വിഗ്ഗി, സൊമാറ്റോ മാതൃകയിലും മൃഗങ്ങളുടെ വില്‍പ്പനയ്ക്ക് ഒഎല്‍എക്സ് മാതൃകയിലും ആപ്പുകള്‍ ഒരുക്കാം. ഇത്തരം സാങ്കേതിക വിദ്യകളുമായി സ്റ്റാര്‍ട്ടപ്പുകള്‍ മുന്നോട്ട് വന്നാല്‍ സര്‍ക്കാര്‍ അവസരം ഒരുക്കുംമെന്നും അദേഹം വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ച് പുതിയ വിവാദങ്ങള്‍ ഉയര്‍ന്നതിന് ശേഷം ഇതാദ്യമായാണ് ശിവശങ്കര്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad