Type Here to Get Search Results !

Bottom Ad

വിനോദയാത്ര പോയ മജീര്‍പ്പള്ളയിലെ യുവാവ് ഹിമാചലില്‍ മഞ്ഞില്‍ കുടുങ്ങി മരിച്ചു


ഹൊസങ്കടി (www.evisionnews.in): വിനോദയാത്ര പോയ മജീര്‍പ്പള്ള സ്വദേശി ഹിമാചല്‍ പ്രദേശില്‍ മഞ്ഞില്‍ കുടുങ്ങി മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മജീര്‍പ്പള്ള പെല്‍പ്പന്‍കുതിയിലെ അബ്ദുല്ലയുടെയും ഫാത്തിമയുടെയും മകന്‍ സിനാന്‍ (28)ആണ് മരിച്ചത്. ഒരു മാസം മുമ്പ് വിനോദയാത്ര പോവുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. നാട്ടില്‍ നിന്ന് തനിച്ചായിരുന്നു സിനാന്‍ പോയിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. ഖത്തറില്‍ ഉണ്ടായിരുന്ന സിനാന്‍ ആറ് മാസം മുമ്പാണ് നാട്ടില്‍ എത്തിയത്. ഗള്‍ഫിലെ ചില സുഹൃത്തുക്കള്‍ക്കൊപ്പമാണ് വിനോദയാത്ര പോയതെന്നണ് കരുതുന്നത്. 20 ദിവസം മുമ്പ് ബന്ധുക്കള്‍ സിനാനെ ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഡല്‍ഹി സന്ദര്‍ശിച്ച ശേഷമാണ് ഹിമാചലില്‍ എത്തിയതെന്നാണ് വിവരം. ഇന്നലെ രാവിലെ 10മണിയോടെയാണ് ഹിമാചല്‍ പൊലീസ് മഞ്ഞില്‍ കുടുങ്ങി സിനാന്‍ മരിച്ച വിവരം ബന്ധുക്കളെ അറിയിക്കുന്നത്. വിവരമറിഞ്ഞ് ഏതാനും ബന്ധുക്കള്‍ ഹിമാചലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതേസമയം മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad