Type Here to Get Search Results !

Bottom Ad

നേത്രാവതി പുഴയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു


ബണ്ട്വാള്‍ (www.evisionnews.in): നേത്രാവതി പുഴയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മംഗളൂരു നഗരത്തിലെ കദ്രി ശ്മശാന റോഡില്‍ താമസിക്കുന്ന ശ്രീരംഗ ഐത്തലിന്റെ ഭാര്യ സുമതി (52)യുടെ മൃതദേഹമെന്നാണ് തിരിച്ചറിഞ്ഞത്. ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സെസ് പ്ലാന്റിന് സമീപം നേത്രാവതി പുഴയില്‍ ഒക്ടോബര്‍ 9ന് രാവിലെയാണ് സ്ത്രീയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ട ബണ്ട്വാള്‍ ടൗണ്‍ മുനിസിപ്പാലിറ്റിയിലെ മുതിര്‍ന്ന അംഗം ഗോവിന്ദ പ്രഭു വിവരം ബണ്ട്വാള്‍ പൊലീസിനെ അറിയിച്ചു. ബണ്ട്വാള്‍ സര്‍ക്കാര്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം തിരിച്ചറിയുന്നതിനായി എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഫോട്ടോ അയച്ചിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് സുമതിയെ വീട്ടില്‍ നിന്ന് കാണാതായത്. കദ്രി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad