മസ്ഖത് (www.evisionnews.in): ഫോണില്‍ സംസാരിക്കുന്നതിനിടെ കാസര്‍കോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. പെരുമ്പള തലക്കണ്ടം സ്വദേശിയും പൊവ്വലില്‍ താമസക്കാരനുമായ അബ്ദുര്‍ റസാഖ് (42) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ നാട്ടിലുള്ളവരുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ റസാഖ് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സമീപത്തുണ്ടായിരുന്നവര്‍ താമസ സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ റസാഖ് വീണുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഗ്രോസറിയില്‍ ജോലി ചെയ്യുന്ന റസാഖ് അവസാനമായി നാല് വര്‍ഷം മുമ്പാണ് നാട്ടില്‍ പോയിവന്നത്. ഇതിനിടയില്‍ കുടുംബത്തെ ഒമാനിലേക്ക് കൊണ്ടുവന്നിരുന്നു. ഇവര്‍ മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലേക്ക് തിരിച്ചുപോയത്. റസാഖ് നാട്ടില്‍ പോകാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: റുഖിയ. മക്കള്‍: റിയ, റിഫ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ബശീര്‍ (ദുബൈ), ശാഫി, നാസര്‍, ഹമീദ്, അസീസ്, ലത്വീഫ്.
ഫോണില്‍ സംസാരിക്കുന്നതിനിടെ കാസര്‍കോട് സ്വദേശി ഒമാനില്‍ കുഴഞ്ഞുവീണ് മരിച്ചു
17:46:00
0

Post a Comment
0 Comments