കാസര്‍കോട് : ഉദുമയുടെ കണക്കുകള്‍ ഇനി വിരല്‍ തുമ്പില്‍. ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ഡിജി കെഎംസിസി എന്ന ആശയത്തോടൊപ്പം ചലിക്കുകയാണ് ഉദുമ മണ്ഡലം കെഎംസിസി. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും മൊബൈല്‍ ആപ്പ് വഴി കണക്കുകള്‍ രേഖപ്പെടുത്താന്‍ സാധിക്കുന്ന സോഹോ ബുക്ക്‌സ് എന്ന ക്ലൗഡ് ബേസ്ഡ് അക്കൗണ്ടിംഗ് സോഫ്റ്റ്വെയറില്‍ പഴയ കമ്മിറ്റയുടെ മിച്ചം വന്ന അമൗണ്ടും അന്നേ ദിവസത്തെ ചിലവും രേഖപ്പെടുത്തി ലീഡേഴ്സ് ലൗഞ്ചിങ് കര്‍മം നിര്‍വഹിച്ചു. ഉദുമ മണ്ഡലം കണക്കുകള്‍ ലൈവായി അര്‍ഹതപ്പെട്ട ആളുകള്‍ക്ക് കാണുവാനുള്ള സാഹചര്യം ഒരുക്കി.
പ്രസിഡന്റ് മാക് അഡൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി റഫീഖ് മാങ്ങാട് സ്വാഗതം പറഞ്ഞു. മണ്ഡലം കമ്മിറ്റയുടെ ഭാവി പ്രവര്‍ത്തന കാഴ്ചപ്പാടിനെ കുറിച് പവര്‍ പോയിന്റ് പ്രെസെന്റഷനില്‍ കൂടി പ്രസിഡന്റ് മാക് അഡൂര്‍ ലീഡേഴ്‌സിന്ന് വിവരിച്ചു. ഭാവി പരിവാടിയുടെ പ്രഖ്യാപനം വേറിട്ട നാമത്തില്‍ മണ്ഡലം ജനറല്‍ കൗണ്‍സില്‍ വിളിച്ചു നടത്താന്‍ തീരുമാനിച്ചു. മണ്ഡലത്തിലെ സംസ്ഥാന ജില്ലാ പഞ്ചായത്ത് നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ വരുന്ന ജില്ലാ സംസ്ഥാന കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്ക് ശേഷം ട്രേസര്‍ മന്‍സൂര്‍ കെസിയുടെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.
Post a Comment
0 Comments