കണ്ണൂര്‍: ഇരിട്ടി മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ചാക്കാടുനിന്നും വടിവാളുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ മുഴക്കുന്ന് എസ് ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം 5.30 തോടെ നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേര്‍ന്ന ഓവുചാലില്‍ നിന്നും ഒളിപ്പിച്ചു വെച്ച നിലയില്‍ മാരകായുധങ്ങള്‍ പിടികൂടുന്നത്. ഏഴ് വടിവാളുകള്‍, കൈമഴു, പിച്ചാത്തി, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങളാണ് പിടികൂടിയത്. ചാക്കില്‍ കെട്ടി ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ഇവ. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. എസ് ഐ നാസര്‍ പൊയിലന്‍, എ എസ് ഐ രാജ് നവാസ് എന്നിവരും ആയുധങ്ങള്‍ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
കണ്ണൂരില്‍ ഓവുചാലില്‍ ഒളിപ്പിച്ച വടിവാളുകള്‍ ഉള്‍പ്പെടെ മാരകായുധങ്ങള്‍ കണ്ടെത്തി
09:43:00
0
കണ്ണൂര്‍: ഇരിട്ടി മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ചാക്കാടുനിന്നും വടിവാളുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ മുഴക്കുന്ന് എസ് ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം 5.30 തോടെ നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേര്‍ന്ന ഓവുചാലില്‍ നിന്നും ഒളിപ്പിച്ചു വെച്ച നിലയില്‍ മാരകായുധങ്ങള്‍ പിടികൂടുന്നത്. ഏഴ് വടിവാളുകള്‍, കൈമഴു, പിച്ചാത്തി, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങളാണ് പിടികൂടിയത്. ചാക്കില്‍ കെട്ടി ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ഇവ. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. എസ് ഐ നാസര്‍ പൊയിലന്‍, എ എസ് ഐ രാജ് നവാസ് എന്നിവരും ആയുധങ്ങള്‍ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Post a Comment
0 Comments