കാസര്‍കോട് (www.evisionnews.in): 2016ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം കാസര്‍കോട് ഗവ. കോളജ് പരിസരത്ത് സംഘര്‍ഷത്തിലേര്‍പ്പെട്ടുവെന്ന കേസില്‍ മുസ്്ലിം ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു. കാസര്‍കോട് ഗവ. കോളജ് പരിസരത്ത് സംഘര്‍ഷമുണ്ടായി എന്ന പോലീസ് വാദം തള്ളിക്കൊണ്ടാണ് കോടതി മുസ്്ലിം ലീഗ് പ്രവര്‍ത്തകരായ സി.എ അബ്ദുല്‍ നിസാര്‍, പി.എ ഉനൈസ്, റംസാന്‍ മുബാറക്ക്, അബ്ദുല്‍ ഹമീദ് സിഐ, ഫൈസല്‍ എന്നിവരെ വെറുതേ വിട്ടത്.
മഞ്ചേശ്വരം മണ്ഡലത്തിലെ റീ-കൗണ്ടിംഗ് സമയത്ത് മുസ്്ലിം ലീഗ്- ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയെന്നും പൊലീസിന്റെ കൃത്യനിര്‍വണം തടസപ്പെടുത്തിയെന്നുമായിരുന്നു എഫ്ഐആര്‍. പിന്നീട് കോടതിയില്‍ എത്തിയപ്പോള്‍ ഒരു വിഭാഗത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസ് നിലപാട്. ചാര്‍ജ് ഷീറ്റ് നല്‍കാതെ ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് സഹായിക്കുകയായിരുന്നു.
എഫ്ഐആറില്‍ മാത്രമാണോ മുസ്്ലിം ലീഗ് -ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത് എന്ന് ചീഫ് ജുഡീഷ്യറി മജിസ്ട്രേറ്റ് ഉണ്ണികൃഷ്ണന്‍ കെ.ജി പരിഹാസത്തോടെ ചോദിച്ചു. കാസര്‍കോട് നടക്കുന്ന പല പ്രശ്നങ്ങളുടെയും പിന്നില്‍ നിയമപാലകര്‍ കാട്ടിക്കുന്ന അനാസ്ഥയും ഒത്തുകളിയും ഇതിന് വലിയൊരു ഉദാഹരണമാണ്. അന്നത്തെ കാസര്‍കോട് എസ്.ഐ രഞ്ജിത്ത് രവീന്ദ്രന്‍ മുസ്്ലിം ലീഗ് -ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയെന്നായിരുന്നു ആദ്യം മൊഴി നല്‍കിയതങ്കിലും പിന്നീട് മുസ്്ലിം ലീഗ് പ്രവര്‍ത്തകര്‍ മാത്രമാണ് പ്രശ്നത്തിലുണ്ടായിരുന്നതെന്ന് മൊഴി തിരുത്തുകയായിരുന്നു.
പൊലീസിന്റെ ഭാഗത്തു നിന്നും 14 സാക്ഷികളാണ് കോടതിയില്‍ ഹാജരായത്. കൃത്യവും വ്യക്തവുമില്ലാത്ത തെളിവുകള്‍ കോടതിയില്‍ ചോദ്യം ചെയ്തു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പി.എ ഫൈസല്‍ ഹാജരായി.
Post a Comment
0 Comments