കാസർകോട് (www.evisionnews.in): വീടും സ്ഥലവും വാഗ്ദാനം ചെയ്ത് തൃശൂർ സ്വദേശിയുടെ 65 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ശാൻ, ഇയാളുടെ ഭാര്യ മാജിദ, ഹാജിറ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
തൃശൂർ പറപ്പള്ളിയിലെ മുഹമ്മദ് ശാഫി (35) യാണ് പരാതിക്കാരൻ. 2021 മാർച് 10 മുതൽ 2022 ജൂൺ 30 വരെയുള്ള സമയങ്ങളിലായി കാസർകോട്ട് വീടും സ്ഥലവും വാഗ്ദാനം ചെയ്ത് 65 ലക്ഷം രൂപ കൈക്കലാക്കിയെന്നാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments