Type Here to Get Search Results !

Bottom Ad

പാര്‍സല്‍ ലോറി സ്‌കൂട്ടിയില്‍ ഇടിച്ച് വിദ്യാര്‍ഥിയടക്കം രണ്ടു പേര്‍ക്ക് ദാരുണാന്ത്യം


കുന്നുംകൈ (www.evisionnews.in): പരപ്പ കനകപ്പള്ളിയില്‍ പാര്‍സല്‍ ലോറി സ്‌കൂട്ടിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിയടക്കം രണ്ടു പേര്‍ക്ക് ദാരുണമായി മരിച്ചു. തുമ്പയിലെ, നാരായണന്റെ മകന്‍ ഉമേഷ് (22) പരേതനായ അമ്പാടിയുടെ മകന്‍ മണികണ്ഠന്‍ (18) എന്നിവരാണ് മരിച്ചത്. മണികണ്ഠന്‍ വള്ളിക്കടവ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ഇന്നലെ വൈകിട്ട് ആറരയോടെ യാണ് അപകടം.വെള്ളരിക്കുണ്ട് ഭാഗത്ത് നിന്നും പരപ്പയിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടിയും വെള്ളരികുണ്ടിലേക്ക് പാര്‍സലുമായിരുന്ന ലോറി വാനുമാണ് കൂട്ടിയിടിച്ചത്..

ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടിയില്‍ നിന്നും രണ്ട് പേരും ഗുരുതരപരിക്കു കളോടെ തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റവരെ ഉടന്‍ പരപ്പയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമികചികിത്സയ്ക്ക് ശേഷം കാഞ്ഞങ്ങാട് ആശുപത്രിയില്‍കൊണ്ടു പോകും വഴിയാണ് മരിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad