തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ വീട്ടിലെത്തി സന്ദര്‍ശിച്ചു. സംസ്ഥാനത്തെ ഒമ്പതുസര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ രാജിയുമായി ബന്ധപ്പെട്ട് സര്‍ക്കാരും സിപിഎമ്മുമായി പോരുകടുക്കുന്നതിനിടെയാണ് സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളായ അച്യുതാനന്ദനെ കാണാന്‍ ഗവര്‍ണര്‍ എത്തിയത്.
കഴിഞ്ഞ ദിവസം 99-ാം പിറന്നാള്‍ ആഘോഷിച്ച അച്യുതാനന്ദനെ നേരില്‍ കണ്ട് ആശംസ നേരുന്നതിനാണ് ഗവര്‍ണര്‍ എത്തിയതെന്നാണ് വിശദീകരണം. പിറന്നാള്‍ ദിവസം ഗവര്‍ണര്‍ സംസ്ഥാനത്തുണ്ടായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി.എ.അരുണ്‍ കുമാറിന്റെ വസതിയില്‍ പൂര്‍ണവിശ്രമ ജീവിതം നയിക്കുന്ന അച്യുതാനന്ദനെ കാണാന്‍ ഗവര്‍ണര്‍ എത്തിയത്. പത്തു മിനിറ്റിനുശേഷം മടങ്ങി.
Post a Comment
0 Comments