ദോഹ: കോവിഡ് കുറഞ്ഞുതുടങ്ങുകയും രാജ്യം മഹാമേളയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ മാസ്‌ക് അണിയുന്നതില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ മന്ത്രിസഭ. രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങളില്‍ ഞായറാഴ്ച മുതല്‍ മാസ്‌കുകള്‍ നിര്‍ബന്ധമല്ല. ആഗസ്റ്റ് 31ന് നിലവിലുള്ള നിയന്ത്രണങ്ങള്‍ പ്രകാരം രാജ്യത്തെ മെട്രോ, ബസ് ഉള്‍പ്പെടെയുള്ള പൊതുഗതാഗതങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായിരുന്നു.
രോഗവ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ക്ക് ഇളവു നല്‍കിയ പശ്ചാത്തലത്തില്‍ മാസ്‌ക് ആശുപത്രികളില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ ബുധനാഴ്ച പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയൂടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. അതേസമയം, അടച്ചിട്ട കേന്ദ്രങ്ങളില്‍ ഉപഭോക്താക്കളുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തുന്ന ജീവനക്കാരും മാസ്‌ക് ധരിക്കണം.
Post a Comment
0 Comments