ബി.എസ്.എന്‍.എല്‍ കമ്പനിയുടെ കേബിള്‍ മോഷ്ടിച്ചു: അഞ്ചു അസം സ്വദേശികള്‍ അറസ്റ്റില്‍
15:14:00
0
ചീമേനി: ബി.എസ്.എന്‍.എല്‍ കമ്പനിയുടെ കേബിള്‍ മോഷ്ടിച്ച് വാഹനത്തില്‍ കടത്തുന്നതിനിടെ അഞ്ചു അസം സ്വദേശികളെ ചീമേനി പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് ചീമേനി തുറവൂരില്‍ വാഹന പരിശോധന നടത്തുന്നതിനിടെ എസ്.ഐ കെ അജിതയും ഗ്രേഡ് എസ്ഐ രാജനും ചേര്‍ന്നാണ് ടാറ്റ എയ്സ് വാഹനത്തില്‍ കടത്തുകയായിരുന്ന കേബിള്‍ പിടികൂടിയത്.
86 മീറ്റര്‍ കേബിളാണ് എട്ടു കഷ്ണങ്ങളാക്കി വാഹനത്തില്‍ കടത്തിയത്. അസം സ്വദേശികളായ റസൂല അസദ് (24), മജീദ് ഇസ്ലാം (23), ഗുല്‍സാര്‍ അലി (24), സോര്‍സില്‍ (23), മുഹമ്മദ് റഫീഖ് (28 ) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സ്ഥിരമായി ഇത്തരത്തില്‍ കേബിള്‍ മോഷണം നടത്തിയതായി സൂചനയുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീകാന്ത്, വിഷ്ണു എന്നിവരും കേബിള്‍ മോഷണം പിടികൂടിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Post a Comment
0 Comments