കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്പിലേക്ക് യാത്രതിരിച്ചു. ആദ്യ സന്ദര്‍ശനം നോര്‍വെയിലാണ്. പുലര്‍ച്ചെ 3.45ഓടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് സംഘം നോര്‍വെയിലേക്ക് യാത്ര തിരിച്ചത്. നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശിക്കുന്നത്. നോര്‍വേ സന്ദര്‍ശനത്തില്‍ മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് പ്രധാന്യം നല്‍കുക. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ നോര്‍വീജിയന്‍ മാതൃകകളും പരിചയപ്പെടും. മന്ത്രിമാരായ പി.രാജീവ്, വി. അബ്ദു റഹിമാന്‍ എന്നിവരും നോര്‍വേയില്‍ എത്തുന്നുണ്ട്.
ഒക്ടോബര്‍ രണ്ടിനായിരുന്നു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യൂറോപ്പ് പര്യടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു. മന്ത്രിമാരായ പി. രാജീവും, വി. അബ്ദുറഹ്‌മാനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഇംഗ്ലണ്ടിലേക്കും വെയില്‍സിലേക്കും ആരോഗ്യമന്ത്രി വീണ ജോര്‍ജും പോകുന്നുണ്ട്. വെയ്ല്‍സിലെ ആരോഗ്യ മേഖലയെ കുറിച്ച് മനസിലാക്കുകയാണ് യാത്രകൊണ്ട് ഉദേശിക്കുന്നത്. ലണ്ടനില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ലോക കേരളസഭയുടെ പ്രാദേശിക യോഗം വിളിച്ചുചേര്‍ക്കും. ഗ്രാഫീന്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് യുകെയിലെ വിവിധ സര്‍വകലാശാലകളുമായി ധാരണാ പത്രം ഒപ്പു വയ്ക്കും.
Post a Comment
0 Comments