കണ്ണൂര്‍: ഓഗസ്റ്റ് 15 ന് വീട്ടില്‍ ദേശീയ പതാക ഉയര്‍ത്താത്ത മോട്ടോര്‍ വാഹന വകുപ്പിലെ 56 ജീവനക്കാര്‍ക്ക് മെമ്മോ നല്കി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ഓഫീസില്‍ നേരിട്ട് ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ഉദ്യോഗസ്ഥര്‍ വീട്ടില്‍ പതാക ഉയര്‍ത്തി ഫോട്ടോ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് വാട്സ് ആപ്പില്‍ അയച്ചുകൊടുക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു.
എന്നാല്‍ ഓഫീസിലെ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുക്കുകയോ വീട്ടില്‍ പതാക ഉയര്‍ത്തിയ ഫോട്ടോ അയച്ചുകൊടുക്കുകയും ചെയ്യാത്ത 56 പേര്‍ക്കാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കമ്മീഷണറുടെ നിര്‍ദേശത്തിന്റെ ലംഘനമായിട്ടാണ് ഇതു കണക്കാക്കിയിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് നിര്‍ദേശമുണ്ട്. നോട്ടീസ് കിട്ടിയവരില്‍ സീനിയര്‍ സൂപ്രണ്ട് മുതലുള്ളവരുണ്ട്.
Post a Comment
0 Comments