ദുബൈ: ഉത്തര മലബാറിലെ ഏറ്റവും പഴക്കമുള്ളതും നിരവദിയാളുകള്‍ക്ക് അഭയ കേന്ദ്രവുമായ ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാനക്ക് യുഎഇ കമ്മിറ്റി നിലവില്‍വന്നു. ദേര ബനിയാസ് ലാന്റ് മാര്‍ക്ക് ഹോട്ടലില്‍ നടന്ന യോഗം ഹ്രസ്വ സന്ദര്‍ശനാര്‍ഥം യുഎഇലെത്തിയ യതീംഖാന ട്രഷറര്‍ ഗോവ അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. ആലംപാടി യുഎഇ ജമാഅത്ത് പ്രസിഡന്റ് സിബി മുഹമ്മദ്, ജനറല്‍ സെക്രട്ടറി ഹനീഫ് ചെറിയ ആലംപാടി, ട്രഷറര്‍ സത്താര്‍ ആലംപാടി സംസാരിച്ചു
ഭാരവാഹികള്‍: മുഹമ്മദ് കാര്‍ ആലംപാടി (പ്രസി), സേട്ട് മുഹമ്മദ്, എ മുഹമ്മദ് അന്തച്ച, ഖാദര്‍ ബാവ, ബഷീര്‍ കുര്‍സ് (വൈസ് പ്രസി), റൗഫ് ഖാസി (ജന. സെക്ര), ഔഫു കന്നിക്കാട്, അബൂബക്കര്‍ മിഹ്‌റാജ്, ജൗഹര്‍ ചെറിയാലംപാടി, അഷ്‌റഫ് മദക്കത്തില്‍ (സെക്ര), ഖാദര്‍ കുയിതാസ് (ട്രഷ).
Post a Comment
0 Comments