Type Here to Get Search Results !

Bottom Ad

സുബ്രഹ്‌മണ്യ-ജാല്‍സൂര്‍ സംസ്ഥാനപാതയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് കോളേജ് വിദ്യാര്‍ഥിയും അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയായ സഹോദരിയും മരിച്ചു


സുള്ള്യ (www.evisionnews.in): സുബ്രഹ്‌മണ്യ-ജാല്‍സൂര്‍ സംസ്ഥാന പാതയിലെ എലിമലെയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് കോളേജ് വിദ്യാര്‍ഥിയും അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയായ സഹോദരിയും മരിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. കടപ്പാല ബജിനഡ്ക സ്വദേശി ദേവിദാസിന്റെ മക്കളായ നിഷാന്തും അനുജത്തി മോക്ഷയുമാണ് മരിച്ചത്. നിഷാന്തും മോക്ഷയും സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു. നിഷാന്താണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. എലിമലെക്കും ജബലെക്കും ഇടയിലുള്ള സ്ഥലത്ത് എത്തിയപ്പോള്‍ ഇവരുടെ സ്‌കൂട്ടറില്‍ അമിത വേഗതയിലെത്തിയ മാരുതി കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിശാന്തിനെയും മോക്ഷയെയും നാട്ടുകാര്‍ ഉടന്‍ സുള്ള്യ സര്‍ക്കാര്‍ ആസ്പത്രിയില്‍ എത്തിച്ചു. ആദ്യം നിശാന്തും പിന്നീട് മോക്ഷയും മരണത്തിന് കീഴടങ്ങി. നിഷാന്ത് സുള്ള്യ ജൂനിയര്‍ കോളേജിലെ വിദ്യാര്‍ഥിയും മോക്ഷ ദേവചള്ള സര്‍ക്കാര്‍ മോഡല്‍ ഹയര്‍ പ്രൈമറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad