ഉപ്പള (www.evisionnews.in): ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉപ്പളയിലെ വസ്ത്രക്കട ജീവനക്കാരന്‍ മരിച്ചു. മിയാപ്പദവ് കജെയിലെ കാസിമിന്റെയും സാറാഖബിയുടെയും മകന്‍ സാക്കീര്‍ (23) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉപ്പളയില്‍ വെച്ച് സാക്കിര്‍ ഓടിച്ച ബൈക്കും എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ സാക്കിറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും തുടര്‍ന്ന് മംഗളൂരൂവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആറ് മാസം മുമ്പാണ് ഉപ്പള ബസ് സ്റ്റാന്റിന് സമീപത്തെ ഫംക്കി വേള്‍ഡ് വസ്ത്രക്കടയില്‍ ജോലിയില്‍ പ്രവേശിച്ചത്.
ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വസ്ത്രക്കട ജീവനക്കാരന്‍ മരിച്ചു
17:39:00
0
ഉപ്പള (www.evisionnews.in): ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉപ്പളയിലെ വസ്ത്രക്കട ജീവനക്കാരന്‍ മരിച്ചു. മിയാപ്പദവ് കജെയിലെ കാസിമിന്റെയും സാറാഖബിയുടെയും മകന്‍ സാക്കീര്‍ (23) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉപ്പളയില്‍ വെച്ച് സാക്കിര്‍ ഓടിച്ച ബൈക്കും എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ സാക്കിറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും തുടര്‍ന്ന് മംഗളൂരൂവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആറ് മാസം മുമ്പാണ് ഉപ്പള ബസ് സ്റ്റാന്റിന് സമീപത്തെ ഫംക്കി വേള്‍ഡ് വസ്ത്രക്കടയില്‍ ജോലിയില്‍ പ്രവേശിച്ചത്.
Post a Comment
0 Comments