മഞ്ചേശ്വരം: തലപ്പാടി ടോൾ ബൂത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാരോട് വിവേചനപരമായ നിലപാട് സ്വീകരിക്കുന്നതായി ആരോപിച്ച് കേരളപ്പിറവി ദിനത്തിൽ യു.ഡി.എഫ് ധർണ നടത്തും.
ടോൾ ബൂത്തിന്റെ വടക്ക് ഭാഗത്ത് താമസിക്കുന്ന തലപ്പാടി പഞ്ചായത്ത് നിവാസികൾക്ക് ടോൾ പിരിക്കാതെ യാത്രക്ക് അനുമതി നൽകുമ്പോൾ തെക്ക് ഭാഗത്ത് മഞ്ചേശ്വരം പഞ്ചായത്തിൽ താമസിക്കുന്നവരിൽ നിന്നും ടോൾ ഈടാക്കുന്ന ദേശീയപാത അധികൃതരുടെ പക്ഷപാതപരമായ സമീപനത്തിൽ പ്രതിഷേധിച്ച് മഞ്ചേശ്വരം പഞ്ചായത്ത് യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ സായാഹ്ന ധർണ നടത്തും.
വൈകിട്ട് 4ന് എ.കെ.എം അഷ്റഫ് എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ചെയർമാൻ യു.കെ. സൈഫുള്ള തങ്ങൾ അദ്ധ്യക്ഷനാകും. നൂറുകണക്കിന് പ്രവർത്തകർ ധർണയിൽ പങ്കെടുക്കുമെന്ന് സൈഫുള്ള തങ്ങളും ശാഫി മാസ്റ്റർ ബറുവയും അറിയിച്ചു.
Post a Comment
0 Comments