കാസര്‍കോട്: മൊബൈല്‍ സിം കാര്‍ഡ് 4ജിയില്‍ നിന്ന് 5ജി യിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജഗ്രതാ മുന്നറിയിപ്പുമായി പൊലീസ്. സിം കാര്‍ഡ് 4ജി യില്‍ നിന്ന് 5ജി ലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി നിങ്ങളുടെ മൊബൈല്‍ ഫോണില്‍ വിളിക്കുകയോ ഒ.ടി.പി നമ്പര്‍ ചോദിക്കുകയോ ചെയ്താല്‍ മറുപടി നല്‍കരുതെന്നാണ് സൈബര്‍ ക്രൈം പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്.
നിങ്ങള്‍ എപ്പോഴെങ്കിലും അവര്‍ അയച്ച ഒ.ടി.പി നമ്പര്‍ പറഞ്ഞാല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലോ മിത്ര ആപ്പിലോ ഉള്ള മുഴുവന്‍ പണവും അവര്‍ അവരുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. അതിനാല്‍ അപരിചിതരായ ആരെങ്കിലും ഒ.ടി.പി ചോദിച്ചാല്‍ ദയവായി ഷെയര്‍ ചെയ്യരുതെന്ന് മുന്നറിയിപ്പിലുണ്ട്.
Post a Comment
0 Comments