ദുബൈ (www.evisionnews.in): യു.എ.ഇ കെ.എം.സി.സി കമ്മിറ്റിയുടെ 2022-25 മെമ്പര്‍ഷിപ്പ് ക്യാമ്പയിനു പ്രവര്‍ത്തനങ്ങള്‍ക്ക് തൃക്കരിപ്പൂരില്‍ തുടക്കം. ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് എന്ന നൂതന പ്രക്രിയയുമായാണ് യു.എ.ഇ കെ.എം.സി.സി കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി ദുബൈ തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായുള്ള സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.
ദുബായിലെ വിവിധ പ്രദേശങ്ങളില്‍ അധിവസിക്കുന്ന തൃക്കരിപ്പൂര്‍ നിവാസികള്‍ക്ക് മെമ്പര്‍ഷിപ്പ് ലഭ്യത ഉറപ്പു വരുത്തുന്നതിനായി ഏരിയ തലത്തില്‍ കണ്‍വീനര്‍മാരെ നിയോഗിച്ചിട്ടുണ്ട്. മെമ്പര്‍ഷിപ്പ് ക്യാമ്പയിനോടൊപ്പം തന്നെ പ്രവാസലോകത്തെ എറ്റവും മികച്ച വെല്‍ഫയര്‍ പദ്ധതിയായ ദുബൈ കെ.എം.സി.സി വെല്‍ഫയര്‍ സ്‌കീമിലേക്ക് കൂടുതല്‍ മെമ്പര്‍മാരെ ചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കും.
യോഗത്തില്‍ ദുബൈ തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റ് എന്‍.പി ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ ആക്ടിംഗ് ജന സെക്രട്ടറി സലാം തട്ടാനിച്ചേരി ഉദ്ഘാടനം ചെയ്തു. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ രൂപരേഖ പഞ്ചായത്ത് ഓര്‍ഗ: സെക്രട്ടറി ഷാഹിദ് ദാവൂദ് അവതരിപ്പിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷഹനാസ് അലി നങ്ങാരത്ത്, ട്രഷറര്‍ നിസാര്‍ നങ്ങാരത്ത്, ആരിഫലി വള്‍വക്കാട്, മുത്തലിബ് എ.കെ, അഹമ്മദ് കെ തങ്കയം സംസാരിച്ചു. ഷാഹിദ് ദാവൂദ് സ്വാഗതവും അഹമ്മദ് കെ. തങ്കയം നന്ദിയും പറഞ്ഞു.
Post a Comment
0 Comments