Type Here to Get Search Results !

Bottom Ad

ഉദുമ ടൗണിലെ പൊതുശൗചാലയം വര്‍ഷങ്ങളായി അടച്ചിട്ട നിലയില്‍; ഉടന്‍ തുറക്കാന്‍ നടപടിയെന്ന് പഞ്ചായത് പ്രസിഡന്റ്

ഉദുമ (www.evisionnews.in): ടൗണിലെ പൊതുശൗചാലയം വര്‍ഷങ്ങളായി അടച്ചിട്ട നിലയില്‍. ദിനംപ്രതി നൂറ് കണക്കിന് ആളുകള്‍ വന്നെത്തുന്ന ഉദുമ റെയില്‍വേ ഗേറ്റിന് സമീപത്തെ ശൗചാലയമാണ് പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമല്ലാത്ത രീതിയില്‍ അടച്ചിട്ടിരിക്കുന്നത്. ഇത് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരുന്നു. ക്ലോസറ്റും മറ്റും തകര്‍ന്ന നിലയിലായിരുന്നു.പുതിയ ഭരണ സമിതി വരുന്നതിന് മുമ്പ് തന്നെ ശൗചാലയം വര്‍ഷങ്ങളായി അടച്ചിട്ടിരുന്നതായും ഇത് തുറന്നു കൊടുക്കാന്‍ നടപടികള്‍ തീരുമാനിച്ചിട്ടുണ്ടെന്നും പഞ്ചായത് പ്രസിഡന്റ് പി ലക്ഷ്മി പറഞ്ഞു. 

25,000 രൂപയാണ് നവീകരണത്തിനായി നീക്കിവെച്ചിരിക്കുന്നതെന്നും നവീകരണ ജോലി ആരംഭിച്ചിട്ടുണ്ടെന്നും പഞ്ചായത് പ്രസിഡന്റ് അറിയിച്ചു.പുതിയ ക്ലോസറ്റ് വെക്കുന്നതിനും പൊളിഞ്ഞ ടൈല്‍സും മറ്റും മാറ്റി സ്ഥാപിക്കുന്നതിനുമാണ് നടപടി സ്വീകരിക്കുന്നത്. പരിപാലനത്തിന് ആളില്ലാത്തതുകൊണ്ടാണ് ഈ ശൗചാലയം ആളുകള്‍ക്ക് ഉപകാരപ്രദമല്ലാത്തതായി മാറിയതെന്ന് നാട്ടുകാര്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad