കുമ്പള (www.evisionnews.in): പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ റാഗിംങ്ങിന് വിധേയമാക്കുന്ന വീഡിയോ പ്രചരിക്കുന്നു. ഇതുസംബന്ധിച്ച പരാതിയില്‍ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. അംഗടിമുഗര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് റാഗിംങ്ങിന് ഇരയായത്. ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ടതോടെ നടന്നുപോകുകയായിരുന്ന പതിനാറുകാരനെ പ്ലസ്ടുവിന് പഠിക്കുന്ന ചില വിദ്യാര്‍ത്ഥികള്‍ ബസ് വെയിറ്റിംഗ് ഷെഡിന് സമീപത്ത് തടഞ്ഞുനിര്‍ത്തുകയും സാങ്കല്‍പ്പികമായി മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വിസമ്മതിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. ഇതോടെ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതായി അഭിനയിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കയാണ്.
ഇതിനുമുമ്പും ഈ രീതിയിലുള്ള റാഗിംങ്ങ് നടന്നതായി ആരോപണമുണ്ടായിരുന്നു. ഇന്നലെയാണ് കുട്ടിയുടെ രക്ഷിതാവ് കുമ്പള പൊലീസില്‍ പരാതി നല്‍കിയത്. വൈകി കൂടിയതിനാല്‍ യൂണിഫോം ലഭിച്ചിരുന്നില്ലെന്നും സാധാരണ വസ്ത്രം ധരിച്ച് സ്‌കൂളിലെത്തിയതോടെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളായ ചിലര്‍ ഉപദ്രവിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥി പരാതിപ്പെട്ടു. സംഭവത്തെ ഗൗരവത്തോടെ കണ്ട് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
Post a Comment
0 Comments