Type Here to Get Search Results !

Bottom Ad

തെരുവുനായ ശല്യം: സംസ്ഥാനത്ത് 507 സ്‌പോട്ടുകളില്‍ അതിരൂക്ഷം


തിരുവനന്തപുരം: തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് തെരുവ് നായ് ശല്യം അതിരൂക്ഷമായ ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി ആരോഗ്യവകുപ്പ്. 507 ഹോട്ട്‌സ്‌പോട്ടുകളാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുള്ളത്. പട്ടിക ആരോഗ്യവകുപ്പ് തദ്ദേശവകുപ്പിന് കൈമാറി.

കഴിഞ്ഞ ഏഴു മാസത്തിനിടെ ഓരോ ജില്ലയിലും നായ കടിയ്ക്ക് ചികിത്സ നല്‍കിയ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള ആരോഗ്യകേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയുള്ള പട്ടികയാണ് ഹോട്ട്‌സ്‌പോട്ടായി നല്‍കിയത്. 4841 കേസ് റിപ്പോര്‍ട്ട് ചെയ്ത തൃശ്ശൂര്‍ മെഡിക്കല്‍ കോളജും ഒരു കേസ് മാത്രം റിപ്പോര്‍ട്ട് ചെയ്ത വയനാട് കുറുക്കംമൂലയും ഹോട്ട്‌സ്പോട്ട് പട്ടികയിലുണ്ട്.

ആരോഗ്യവകുപ്പ് നല്‍കിയ പട്ടികയ്ക്ക് പുറമേ മൃഗങ്ങള്‍ക്ക് നായകടിയേറ്റതിന്റെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഇന്ന് ഹോട്ട്‌സ്പോട്ട് ലിസ്റ്റ് നല്‍കും. ഇവ രണ്ടും ക്രോഡീകരിച്ച ശേഷം തദ്ദേശവകുപ്പ് ഹോട്ട് സ്പോട്ടുകളുടെ അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കും. ഇത് കൂടാതെ, തദ്ദേശസ്ഥാപനങ്ങള്‍ നായകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഹോട്ട്‌സ്‌പോട്ട് കണ്ടെത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad