ന്യൂഡല്‍ഹി (www.evisionnews.in): യുഎപിഎ ചുമത്തി ജയിലിലടച്ച മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് യു.പി സര്‍ക്കാര്‍ സുപ്രിംകോടയില്‍ സത്യവാങ് മൂലം നല്‍കി. സിദ്ദീഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും പോപ്പുലര്‍ ഫ്രണ്ടിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രതിനിധി സംഘത്തിന്റെ ഭാഗമാണ് കാപ്പന്‍ ഹത്രാസില്‍ പോയത്. പിഎഫ്ഐയുടെ മുഖപത്രത്തില്‍ കാപ്പന്‍ മാധ്യമപ്രവര്‍ത്തകനായിരുന്നുവെന്നും സത്യവാങ് മൂലത്തിലുണ്ട്.
കാപ്പന്റെ ജാമ്യാപേക്ഷ നേരത്തെ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൌ ബെഞ്ച് തള്ളിയിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ഹാഥ്‌റാസില്‍ പോയതെന്ന സിദ്ദിഖ് കാപ്പന്റെ വാദം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ അലഹാബാദ് ഹൈക്കോടതി തള്ളിയത്. ഹാത്രസ് ബലാല്‍സംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയിലായിരുന്നു യുപി പോലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തതത്. ഡല്‍ഹിക്ക് അടുത്ത് മഥുര ടോള്‍ പ്ലാസയില്‍ വച്ച് 2020 ഒക്ടോബര്‍ അഞ്ചിനായിരുന്നു അറസ്റ്റ്.
സിദ്ദിഖ് കാപ്പനെതിരെ പിന്നീട് യു.എ.പി.എ ചുമത്തി.കാപ്പനും സഹയാത്രികരും വര്‍ഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാര്‍ദം തകര്‍ക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് യു.എ.പി.എ പ്രകാരം കേസെടുത്തത്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം എന്നീ വകുപ്പുകളും യു.പി പൊലീസ് സിദ്ദിഖ് കാപ്പനെതിരെ ചുമത്തിയിട്ടുണ്ട്.
Post a Comment
0 Comments