സവര്‍ക്കറെ ചരിത്രപുരുഷനായി അവതരിപ്പിച്ച് മഞ്ചേശ്വരം ഗവ. കോളജ് മാഗസിന്‍
11:52:00
0
കാസര്‍കോട്: എബിവിപി ഭരിക്കുന്ന മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഗവ. കോളജ് യൂണിയന്‍ മാഗസിനില്‍ ആര്‍എസ്എസ് നേതാവ് വി.ഡി സവര്‍ക്കറെ സ്വാതന്ത്ര്യസമര സേനാനിയായും ചരിത്രപുരുഷനായും അവതരിപ്പിക്കാന്‍ ശ്രമം. കോളജ് മാഗസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത്. ലക്ഷക്കണക്കിന് ഭാരതീയരെ അണിനിരത്തി പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവന്‍ ബലിയര്‍പ്പിച്ച് പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിന്റെ ചരിത്രമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റേത്. മിതവാദികള്‍മുതല്‍ വിപ്ലവകാരികള്‍വരെയും സത്യഗ്രഹംമുതല്‍ വിവിധ ഗൂഢാലോചന കേസുകള്‍വരെ ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെയും സാമ്രാജിത്വവിരുദ്ധ പോരാട്ടത്തിന്റെയും ഏഴയലത്ത് വരാത്തവരും ജനകീയ സമരങ്ങളെ ഒറ്റിക്കൊടുത്ത് ബ്രിട്ടീഷുകാരുടെ പാദസേവകരായും പ്രവര്‍ത്തിച്ച ചരിത്രമാണ് 1925ല്‍ രൂപീകരിച്ച ആര്‍എസ്എസ്സിനുള്ളത്. ചരിത്രത്തെ തങ്ങള്‍ക്ക് അനുകൂലമായി വളച്ചൊടിക്കാനും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ തിരുത്തി എഴുതാനുമാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സംഘപരിവാര്‍ അനുകൂല വിദ്യാര്‍ഥി സംഘടനയായ എബിവിപി നിയന്ത്രിക്കുന്ന മഞ്ചേശ്വരം ഗവ. കോളേജ് യൂണിയന്‍ മാഗസിനില്‍ സവര്‍ക്കറെ സ്വാതന്ത്ര്യസമര വെള്ളപ്പൂശാന്‍ ശ്രമിക്കുന്നത്. ഛത്രപതി ശിവജിക്കും റാണി ലക്ഷ്മിഭായ്ക്കും ഒപ്പമാണ് സവര്‍ക്കറെ അവതരിപ്പിക്കുന്നത്. ലേഖനം മാഗസിനില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ്, എസ്എഫ്‌ഐ നേതാക്കള്‍ രംഗത്തെത്തി.
Post a Comment
0 Comments