കോഴിക്കോട് (www.evisionnews.in): സംസ്ഥാന സര്‍ക്കാരിന്റെ ജെന്‍ഡര്‍ ന്യൂട്രല്‍ പരിപാടിക്കെതിരെ പ്രചാരണം നടത്തുമെന്ന് സമസ്ത. സംസ്ഥാന വ്യാപകമായി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബയോഗം നടത്താനാണ് സമസ്തയുടെ തീരുമാനം.
സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ എന്ന ഉസ്താദുമാരുടെ സംഘടനയാണ് ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ നടത്തുക. മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഴുവന്‍ മഹല്ലുകളിലും കുടുംബ സംഗമം നടത്തും. ജന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരായ ബോധവല്‍ക്കരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ വിവിധ പ്രദേശങ്ങളില്‍ ശില്പശാലകളും സംഘടിപ്പിക്കും. തുല്യതയുടെ പേരില്‍ മതനിരാസം ഒളിച്ചു കടത്തുന്നു എന്ന് ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
മതവിശ്വാസങ്ങളുടെ ധാര്‍മിക ചുറ്റുപാടും അതിര്‍വരമ്പുകളും പൊളിക്കുന്ന നിലപാടിലേക്കാണ് ചിലര്‍ എത്തുന്നത്. ഇത് വലിയൊരു അപകടത്തിലേക്ക് നയിക്കും. ഇത്തരം നീക്കങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ വേണ്ടെന്നും നാസര്‍ ഫൈസി കൂടത്തായി കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments