കൊല്ലം: ഭാരത് ജോഡോ യാത്രക്കിടെ പര്‍ദയും ഹിജാബും ധരിച്ച പെണ്‍കുട്ടിയുടെ കൈപിടിച്ച് നടക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് ബിജെപിയുടെ വര്‍ഗീയ പ്രചാരണം. രാഹുല്‍ ഗാന്ധിയുടേത് വോട്ടുബാങ്ക് ലക്ഷ്യംവെച്ചുള്ള പ്രീണനമാണെന്ന് ബിജെപി ദേശീയ വക്താവ് സാംബിത് പത്ര ട്വീറ്റ് ചെയ്തു. മതപരമായ അടിസ്ഥാനത്തില്‍ വോട്ടുകള്‍ കണക്ക് കൂട്ടുമ്പോള്‍ അതിനെ പ്രീണനമെന്ന് വിളിക്കുന്നു-സാംബിത് പത്ര ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി തൊപ്പിയും പര്‍ദയും ധരിച്ചവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചത്.
യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് ആണ് സാംബിത് പത്രയുടെ ട്വീറ്റിന് മറുപടിയുമായി രംഗത്തെത്തിയത്. മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈറും സാംബിത് പത്രയുടെ ട്വീറ്റിന് മറുപടിയുമായെത്തി. സാംബിത് പത്ര തന്നെ തൊപ്പി ധരിച്ച് മഖാമില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് സുബൈര്‍ പങ്കുവെച്ചത്. ഒപ്പം ജോഡോ യാത്രക്കിടെ കൃഷ്ണവേഷത്തിലുള്ള കുട്ടിക്കൊപ്പവും യൂണിഫോം ധരിച്ച സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പവും പട്ടാള വേഷം ധരിച്ച കുട്ടികള്‍ക്കൊപ്പവും രാഹുല്‍ നില്‍ക്കുന്ന വിവിധ ഫോട്ടുകളും സുബൈര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Post a Comment
0 Comments