കാസര്‍കോട് (www.evisionnews.in): കേന്ദ്ര സര്‍കാര്‍ നിരോധിച്ചതിന് പിന്നാലെ കാസര്‍കോട്ടെ പോപുലര്‍ ഫ്രണ്ട് ഓഫീസും പൂട്ടി സീല്‍ ചെയ്തു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ ഓഫീസും സീല്‍ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. നായന്മാര്‍മൂല പെരുമ്പള റോഡില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസാണ് വെള്ളിയാഴ്ച വൈകീട്ടോടെ വന്‍ പൊലീസ് സംഘവും എന്‍ഐഎ ഉദ്യോഗസ്ഥനും എത്തി സീല്‍ ചെയ്തത്.
പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ചന്ദ്രഗിരി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഓഫീസാണ് സീല്‍ ചെയ്തിരിക്കുന്നത്. കാസര്‍കോട് ഡിവൈഎസ്പി വി വി മനോജ് രഹസ്യാന്വേഷണ വിഭാഗം ഡിവൈഎസ്പിമാരായ ഡോ. വി ബാലകൃഷ്ണന്‍, പി കെ സുധാകരന്‍, വിദ്യാനഗര്‍ സിഐ അനൂപ് എന്നിവരുടെ സാന്നിധ്യത്തില്‍ എന്‍ഐഎ ഉദ്യോഗസ്ഥനായ സജീവാണ് ഓഫീസ് പൂട്ടി സീല്‍ ചെയ്തത്.
Post a Comment
0 Comments