തിരുവനന്തപുരം (www.evisionnews.in): ഉത്രാടപാച്ചില്‍ ദിനവും തിരുവോണവും മഴയില്‍ മുങ്ങുമോ എന്ന ആശങ്കയിലാണ് മലയാളികള്‍. ഉത്രാട ദിനമായ ഇന്നും കേരളത്തില്‍ 12 ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഉത്രാട ദിനത്തില്‍ ഓറഞ്ച് അലര്‍ട്ടുള്ളത്. മറ്റ് രണ്ടു ജില്ലകളായ തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് മഴ മുന്നറിയിപ്പില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴ സാഹചര്യം മുന്‍നിര്‍ത്തി കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ സെപ്റ്റംബര്‍ 09 വരെയും കര്‍ണാടക തീരങ്ങളില്‍ സെപ്റ്റംബര്‍ 08 മുതല്‍ 10 വരെയും മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Post a Comment
0 Comments