Type Here to Get Search Results !

Bottom Ad

പഴയ വാഹന വില്‍പ്പന: നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങി ഒരുങ്ങി കേന്ദ്രം


ന്യൂഡല്‍ഹി: പഴയ വാഹനങ്ങളുടെ വില്‍പ്പന നിരീക്ഷിക്കാനും ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ട് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായുള്ള കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കുകയാണ്. ഉപയോഗിച്ച വാഹനങ്ങളുടെ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളും സംരഭങ്ങളും രജിസ്റ്റര്‍ ചെയത് ലൈസന്‍സ് എടുക്കുക എന്നതാണ് ഇതില്‍ പ്രധാനം.

ഈ സ്ഥാപനങ്ങള്‍ ഒരു വാഹനം വില്‍ക്കുമ്പോള്‍ വിവരം അതതു സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പിനെ അറിയിച്ചിരിക്കണം. തുടര്‍ന്നുള്ള നടപടികളുടെ വിവരങ്ങളും കൈമാറണം. വാഹനം വിറ്റുകഴിഞ്ഞ് ഉടമസ്ഥാവകാശം മാറ്റി നല്‍കേണ്ട ഉത്തരവാദിത്വവും ഇവരുടേതായിരിക്കും. നിലവില്‍ ഉപയോഗിച്ച വാഹനങ്ങളുടെ വിപണിയില്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളോ നിയന്ത്രണങ്ങളോ ഇല്ല. ഇതിനാല്‍ വലിയതോതിലുള്ള പരാതികള്‍ ഉയരുന്നുണ്ട്.

ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ വില്‍പ്പനയ്ക്ക് വരുന്നതും കൈമാറിയ വാഹനത്തിന്റെ ഉടമസ്ഥാവകാശം ഔദ്യോഗികമായി മാറ്റാത്തതുമെല്ലാം പിന്നീട് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഉടമസ്ഥാവകാശം മാറ്റാതിരിക്കുമ്പോള്‍ വാങ്ങിയ ആള്‍ ഗതാഗത നിയമ ലംഘനം നടത്തിയാല്‍ പിഴയും ശിക്ഷയും പഴയ ഉടമയ്ക്ക് വരും. പുതിയ മാര്‍ഗമിര്‍ദേശങ്ങള്‍ വരുന്നതോടെ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.

മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഓണ്‍ലൈന്‍- ഓഫ്ലൈന്‍ വ്യത്യാസമില്ലാതെ വാഹന പുനര്‍വില്‍പ്പന നടത്തുന്ന എല്ലാവരും രജിസ്ട്രേഷന്‍ എടുക്കേണ്ടി വരും. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവരുടെ ലൈസന്‍സ് റദ്ദാക്കി പിഴയുള്‍പ്പെടെയുള്ള നിയമനടപടികളും നേരിടേണ്ടി വരും. ഉപയോഗിച്ച കാറുകളുടെ വിലനിര്‍ണയം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഇന്ത്യന്‍ ബ്ലൂ ബുക്കിന്റെ (ഐബിബി) റിപ്പോര്‍ട്ടില്‍ 2026-27 വര്‍ഷത്തോടെ ഇന്ത്യയിലെ വാഹനപുനര്‍വില്‍പ്പന വിപണി 80 ശതമാനത്തിലെത്തുമെന്നാണ് കരുതുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad