കാസര്‍കോട് (www.evisionnews.in): ഹസ്രത്ത് ഉസ്മാന്‍(റ)എജുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇഖ്‌റഹ് സിവില്‍ സര്‍വീസ് കോച്ചിംഗ് അക്കാദമിയുടെ പുതിയ ബാച്ചിന്റെ ഉദ്ഘാടനവും സൗഹൃദ സംഗമവും എന്‍.എ നെല്ലിക്കുന്ന് എം. എല്‍.എ ഉദ്ഘാടനം ചെയ്തു. ഹൊസ്ദുര്‍ഗ് എ.ഇ.ഒ ഷരീഫ് കുരിക്കള്‍ അധ്യക്ഷത വഹിച്ചു.
ഇഖ്‌റഹ് സിവില്‍ സര്‍വീസ് അക്കാദമി ലോഗോ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.വി.എം മുനീറിന് നല്‍കി പ്രകാശനം ചെയ്തു.
വിദ്യാര്‍ഥികളുടെ ഡാറ്റാ ബേസ് ട്രസ്റ്റ് പ്രസിഡണ്ട് ബി.എ അബ്ദുല്ല ഹനീഫ അക്കാദമി വൈസ് ചെയര്‍മാന്‍ രാജേഷ് മാസ്റ്റര്‍ക്ക് കൈമാറി. മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി. ഷാഫി പാപ്പിനശ്ശേരി, ശറഫുദ്ദീന്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. ട്രസ്റ്റ് ഉപദേശക സമിതി അംഗം കെ.ടി. മുഹമ്മദ് കെ.ടി പദ്ധതി വിശദീകരണം നടത്തി. കാസര്‍കോട് ജില്ലാ സാഹിത്യ വേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍, ട്രസ്റ്റ് ഉപദേശക സമിതി അംഗം ഹമീദ് കക്കണ്ടം, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഷാനവാസ്. സി, ട്രസ്റ്റ് ട്രഷറര്‍ മാഹിന്‍.എം, ട്രസ്റ്റ് സീനിയര്‍ വൈസ് പ്രസിഡണ്ട് ജാഫര്‍ സാദിഖ്, പ്രോജക്ട് ചെയര്‍മാന്‍ ഹമീദ് മെഡിക്കല്‍ എന്നിവര്‍ സംസാരിച്ചു. ഇഖ്‌റഹ് കണ്‍വീനര്‍ മഹറൂഫ്.ടി.എം സ്വാഗതവും പ്രൊജക്റ്റ് കണ്‍വീനര്‍ നാസര്‍ സി. എല്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments