Type Here to Get Search Results !

Bottom Ad

കാസർകോട് ഗവ. കോളജിൽ എസ്.എഫ്.ഐ ക്രിമിനലുകളുടെ നിരന്തരമായ അക്രമം അവസാനിപ്പിക്കണം: എം.എസ്.എഫ്


കാസർകോട്: കാസർകോട് ഗവ: കോളജിൽ അധ്യയനവർഷം ആരംഭിച്ചത് മുതൽ എസ്.എഫ്.ഐ ക്രിമിനലുകൾ നിരന്തരം അക്രമങ്ങൾ അഴിച്ചുവിട്ട് കോളേജിൽ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമം തുടരുന്നു. അതിന്റെ ഭാഗമായിട്ടാണ് കോളജിൽ ഓണാഘോഷ പരിപാടിക്കിടെ എം.എസ്.എഫിന്റെയും ഹരിതയുടെയും പ്രവർത്തകരെ മാരകായുധങ്ങളുമായി വന്ന് എസ്.എഫ്.ഐ ക്രിമിനലുകൾ അക്രമിക്കുകയുണ്ടായത്. ഇത് നേതൃത്വം ഇടപെട്ട് അവസാനിപ്പിക്കണം. ഇനിയും ഈ പ്രവണത തുടരാനാണ് എസ്.എഫ്.ഐയുടെ തീരുമാനമെങ്കിൽ ശക്തമായി തിരിച്ചടി നേരിടേണ്ടി വരുമെന്ന് എം.എസ്.എഫ് കാസർകോട് മണ്ഡലം പ്രസിഡന്റ് ഷാനിഫ് നെല്ലിക്കട്ട, ജനറൽ സെക്രട്ടറി അൻസാഫ്‌ കുന്നിൽ പ്രസ്താവിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനം നടത്തി. എം എസ് എഫ് ജില്ലാ പ്രസിഡന്റ്‌ അനസ് എതിർത്തോട്, മണ്ഡലം പ്രസിഡന്റ്‌ ഷാനിഫ് നെല്ലിക്കട്ട, ജനറൽ സെക്രട്ടറി അൻസാഫ് കുന്നിൽ, ഷാനവാസ് മാർപനടുക്ക, റഫീഖ് വിദ്യാനഗർ, അറഫാത്ത് കൊവ്വൽ, ശിഹാബ് പുണ്ടൂർ, അൻവർ സർഫ്റാസ്, അസ്ഫർ ചേരൂർ, അറഫാത്ത് കമ്പാർ,ഫാഹിസ്, അജ്മൽ, ലുക്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments

Top Post Ad

Below Post Ad