കാസര്‍കോട്: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പുതുതായി രൂപീകരിച്ച ബാലപ്രായക്കാരുടെ ഉപസമിതിയായ ബാലകേരളം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. മുക്കൂട് ബാഫഖി സ്‌ക്വയറില്‍ ജില്ലാതല ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. മീഡിയ വണ്‍ പതിനാലാം രാവ് റിയാലിറ്റി ഷോ ഫെയിം ഫാത്തിമത്ത് ഷംല മുഖ്യാതിഥിയായി.
അഷ്റഫ് ബോവിക്കാനം സ്വാഗതം പറഞ്ഞു. കുട്ടികളുടെ വര്‍ണജാഥ നവ്യാനുഭവമായി. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും കായിക മത്സരവും അരങ്ങേറി. ബാലകേരളം ശാഖ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. റിയാസ്, ആബിദ്, കെ.ഇ അബ്ബാസ്, അബ്ദുറഹ്‌മാന്‍, മുനീര്‍, ടി.പി ജലീല്‍, എം.എം.കെ കുഞ്ഞാമദ്, എകെ അസൈനാര്‍, ബഷീര്‍ കല്ലിങ്കാല്‍, കമാല്‍, ബഷീര്‍, ടിപി ഖാലിദ്, ഇല്യാസ്, ബഷീര്‍, ടിപി അസ്്ലം, ഉമ്മര്‍, ഷമീം, മൊയ്‌നു ബാങ്ക്, അജ്ജു, മുനീബ്, മൂനാശിഫ്, ആസിഫ്, അമീര്‍, ആഷിഖ് സംസാരിച്ചു.
Post a Comment
0 Comments