കണ്ണൂര്‍: ലോക ഫിസിയോ തൊറാപ്പി ദിനത്തോടനുബന്ധിച്ച് കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോ തെറാപ്പിസ്റ്റ്‌സ് കോ ഓര്‍ഡിനേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും ആസ്റ്റര്‍ മിംസ് കണ്ണൂരും സംയുക്തമായി പയ്യാമ്പലം ബീച്ചില്‍ വച്ച് മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു. കായിക വിനോദങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന പരിക്കുകളെ ഫിസിയോ തെറാപ്പിവിദഗ്ധര്‍ ഉടനടി ശാസ്ത്രീയമായി എങ്ങനെ പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നുവെന്ന അവബോധം പൊതുജനങ്ങള്‍ക്കിടയിലുണ്ടാക്കാന്‍ ഈ മോക്ക്ഡ്രില്ലിന് സാധിച്ചു തുടര്‍ന്ന് ഇത്തരം പരിക്കുകളെ അലസമായും അശ്രദ്ധമായും കൈകാര്യം ചെയ്യുന്നതിന്റെ ദൂഷ്യ ഫലങ്ങളെപ്പറ്റിയും ഫിസിയോതെറപ്പി വിദഗ്ദര്‍ സംസാരിച്ചു. കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറപ്പിസ്റ്റ് കോര്‍ഡിനേഷന്‍ ഭാരവാഹികളായ ജില്ലാ പ്രസിഡന്റ്് ഡോ. രഗില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.മുഹമ്മദ് അനീസ് സ്വാഗതവും ട്രഷറര്‍ ഡോ. മുസഫിര്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.
Post a Comment
0 Comments