കാസര്‍കോട് (www.evisionnews.in): കാസര്‍കോട് കീഴൂര്‍ സ്വദേശിയും കര്‍ണാടക ശാന്തിനഗര്‍ മണ്ഡലം എം എല്‍എയുമായ എന്‍.എ ഹാരിസ് ഇനി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ അമരത്ത്. എ.ഐ.എഫ്.എഫിലേക്ക് നടന്ന വോട്ടെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തോടെ ഹാരിസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഗോളിയായിരുന്ന കല്ല്യാണ്‍ ചൗബേയാണ് പുതിയ പ്രസിഡന്റ്.
ആകെയുള്ള 34 വോട്ടുകളില്‍ 29 വോട്ടുകളും നേടിയാണ് എന്‍.എ ഹാരിസ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എതിര്‍സ്ഥാനാര്‍ത്ഥി രാജസ്ഥാനിലെ മഹേന്ദ്ര സിംഗിന് അഞ്ച് വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു. എ.ഐ.എഫ്.എഫ് അധ്യക്ഷനായി തിരഞ്ഞെ ടുക്കപ്പെട്ട കല്ല്യാണ്‍ ചൗബേ നയിച്ച പാനലിലെ അംഗ മായിരുന്നു ഹാരിസ്.
കര്‍ണാടക സ്റ്റേറ്റ് ഫുട്ബോള്‍ അസോസിയേഷന്റെ (കെ.എസ്.എഫ്.എ) പ്രസിഡന്റ് കൂടിയാണ് ഹാരിസ്.അദ്ദേഹം കര്‍ണാടക ഫുട്ബോള്‍ അസോസി യേഷന്റെ അമരത്തെ ത്തിയതോടെ കര്‍മ്മോത്സുകമായ പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഇതാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ മുന്‍നിരയി ലേക്ക് അദ്ദേഹത്തെ നയിച്ചത്. രണ്ടുവര്‍ഷം കര്‍ണാടക സംസ്ഥാന ഫുട്ബോള്‍ അസോസിയേഷന്റെ ആക്ടിംഗ് പ്രസിഡന്റായി പ്രവര്‍ത്തിച്ച ശേഷമാണ് എന്‍.എ ഹാരിസ് 2019ല്‍ കെ.എസ്.എഫ്.എയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
കര്‍ണാടക ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡ ന്റായതോടെ എ.ഐ.എഫ്.എഫില്‍ 25-ാം സ്ഥാനത്തായിരുന്ന കര്‍ണാടക ഫുട്ബോളിനെ ഹാരിസിന്റെ നേതൃത്വത്തില്‍ നാലാം സ്ഥാനത്തേക്കു യര്‍ത്തി മികവ് അടയാള പ്പെടുത്തി. നിരവധി ദേശീയ ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുകയും ഫുട് ബോള്‍ പരിശീലനം കൂടുതല്‍ വ്യാപിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ ഫുട്ബോളിന് നല്ല കാലമാണ് വരാന്‍ പോകുന്ന തെന്നും കര്‍ണാടക ഫുട് ബോളിന് മികച്ച മുന്നേറ്റമു ണ്ടാകുമെന്നും ഹാരിസ് പറഞ്ഞു.
2008ല്‍ 41-ാമത്തെ വയസില്‍ എന്‍.എ ഹാരിസ് ആദ്യമായി ശാന്തിനഗര്‍ മണ്ഡലത്തില്‍ നിന്ന് എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 2013ലും 2018ലും ഇതേ മണ്ഡലത്തില്‍ നിന്ന് വീണ്ടും കര്‍ണാടക നിയമസഭയി ലെത്തിയ ഹാരിസ് എം.എല്‍.എ എന്ന നിലയില്‍ നടത്തിയ നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹ ത്തിന് വലിയ പെരുമ നേടിക്കൊടുത്തു. നേരത്തെ യൂത്ത് കോണ്‍ഗ്രസിന്റെ കര്‍ണാട സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബംഗളൂരു മെട്രോ പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (ബി.എം.ടി.സി) മുന്‍ ചെയര്‍മാനാണ്.
കാസര്‍കോട് കീഴൂര്‍ നാലപ്പാട് കുടുംബാംഗവും പ്രമുഖ വ്യവസായിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഭദ്രാവതി നഗരസഭാ മുന്‍ ചെയര്‍മാനുമായ ഡോ. എന്‍.എ മുഹമ്മദിന്റെ മകനാണ് ഹാരിസ്.
Post a Comment
0 Comments