തിരുവനന്തപുരം (www.evisionnews.in): ഓണക്കാലത്ത് മദ്യ വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ബെവ്റേജസ് കോര്‍പറേഷന്‍. ഉത്രാട ദിനത്തില്‍ മാത്രം 117 കോടി രൂപയുടെ മദ്യമാണ് ബെവ്റേജസ് കോര്‍പറേഷന്‍ വഴി വിറ്റഴിച്ചത്. പൂരാട ദിനത്തില്‍ 104 കോടി രൂപയുടെ മദ്യം ബെവ്‌കോയിലൂടെ വിറ്റഴിച്ചു. ബെവ്‌കോയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ദിവസത്തെ മദ്യ വില്‍പ്പന 100 കോടി കടക്കുന്നത്. കഴിഞ്ഞ വര്‍ഷം പൂരാട ദിനത്തില്‍ 78 കോടി രൂപയുടെയും ഉത്രാടദിനത്തില്‍ 85 കോടി രൂപയുടെയും മദ്യമാണ് വിറ്റഴിച്ചത്.
ഓണക്കാലത്തെ ഒരാഴ്ചയില്‍ മാത്രം 624 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്താകെ വിറ്റഴിച്ചത്. അഞ്ച് ഔട്ട് ലെറ്റുകളില്‍ ഇത്തവണ മദ്യ വില്‍പ്പന ഉത്രാട ദിനത്തില്‍ ഒരു കോടി കടന്നു. തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത്. ഇവിടെ 1.2 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു. കണ്ണൂര്‍ പറക്കണ്ടി, കൊല്ലം ആശ്രാമം, തൃശൂര്‍ ചാലക്കുടി, എറണാകുളം ഗാന്ധി നഗര്‍ എന്നിവിടങ്ങളില്‍ മദ്യ വില്‍പ്പന ഒരു കോടി കടന്നു.
Post a Comment
0 Comments