മലപ്പുറം: എഴുപതു 70 ലക്ഷം രൂപ സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് കവര്‍ച്ച ചെയ്ത സംഘം പിടിയില്‍. കഴിഞ്ഞ മാസം 19ന് മഞ്ചേരി മുള്ളമ്പാറ സ്വദേശിക്ക് നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ എന്‍ഡി 798484 എന്ന നമ്പറിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. പ്രസ്തുത ടിക്കറ്റിന് കൂടുതല്‍ പണം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന ഇയാളെ സമീപിക്കുകയായിരുന്നു. സമ്മാനര്‍ഹമായ ടിക്കറ്റുമായി മഞ്ചേരിയിലെ കച്ചേരിപ്പടിയിലേക്ക് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയില്‍ വിളിച്ചുവരുത്തിയായിരുന്നു തട്ടിപ്പ് നടത്തിയത്.
രണ്ടു കാറിലും ഒരു ബൈക്കിലുമായി വന്ന പ്രതികള്‍ ടിക്കറ്റ് സ്‌കാന്‍ ചെയ്യാനാണെന്ന വ്യാജേന ടിക്കറ്റുമായി വന്നവരെ വാഹനത്തിനകത്തേക്ക് കയറ്റി മാരകമായി പരിക്കേല്‍പ്പിച്ച് സമ്മാനര്‍ഹമായ ടിക്കറ്റ് കവര്‍ച്ച ചെയ്യുകയായിരുന്നു. മഞ്ചേരി പോലീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിന്റെ നിര്‍ദേശ പ്രകാരം മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Post a Comment
0 Comments