Type Here to Get Search Results !

Bottom Ad

കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്തേക്ക് ജീവനക്കാര്‍ ലോങ്ങ് മാര്‍ച്ച് നടത്തി


കാസര്‍കോട് (www.evisionnews.in): കെ.എസ്.ആര്‍.ടി.സിയിലെ 12 മണിക്കുര്‍ സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കുക, കെ.എസ്.ആര്‍.ടി.സിയെ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, മെക്കാനിക്കല്‍ മിനിസ്റ്റീരിയല്‍ ഡ്യൂട്ടി പരിഷ്‌ക്കരണം പിന്‍വലിക്കുക, ശമ്പളം കൃത്യമായി വിതരണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ ഒന്ന് മുതല്‍ നടത്തുന്ന പണിമുടക്കിന് മുന്നോടിയായി ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷന്‍ (ടി.ഡി.എ.ഫ്-ഐ.എന്‍. ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനമായ കാസര്‍കോട് ഡിപ്പോയിലേക്ക് മാര്‍ച്ച് നടത്തി. പുതിയ ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിച്ച പ്രകടനം ഡിപ്പോ പരിസരത്ത് സമാപിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി.ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.ജി ദേവ് മുഖ്യ പ്രഭാഷണം നടത്തി. എം.വി.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ബിജു ജോണ്‍, പി.കെ.ഷംസുദ്ദീന്‍, ശാന്തമ്മ ഫിലിപ്പ്, കെ.ഖാലിദ്, അര്‍ജുനന്‍ തായലങ്ങാടി, പി.ശ്രീനിവാസ്, വി.രാമചന്ദ്രന്‍, തോമസ് സെബാസ്റ്റ്യന്‍, കെ.എം ശ്രീധരന്‍, വിനോദ് കുമാര്‍ അരമന, കെ.വി വേണുഗോപാല്‍, വി.പി സുധീര്‍, പി.ടി രഞ്ജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.വി ഗോപാലകൃഷ്ണക്കുറുപ്പ് സ്വാഗതവും ജലീല്‍ മല്ലം നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad