Type Here to Get Search Results !

Bottom Ad

ഹര്‍ത്താല്‍: മഞ്ചേശ്വരത്തും ഹൊസങ്കടിയിലും ബസിനു നേരെ കല്ലേറ് ഡ്രൈവര്‍ക്കു പരിക്ക്


കാസര്‍കോട്‌ (www.evisionnews.in): പോപുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക ആക്രമണം. മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കേരള കെഎസ്ആര്‍ടിസി ബസിനു നേരേ മഞ്ചേശ്വരത്തും ഹൊസങ്കടിയിലും കല്ലേറുണ്ടായി. ഇന്ന് രാവിലെ ആറ് മണിയോടെയാണ്  സംഭവം. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ബസിനെ മറികടന്നു വന്ന് കല്ലെറിഞ്ഞത്. 

ബസ് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി എന്‍ ഷിബുവിനെ (44) പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാവിലെ 5 മണിക്ക് മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളജിന് സമീപത്തു കെഎസ്ആര്‍ടിസി എറിഞ്ഞ് തകര്‍ത്തിരുന്നു. ഇതില്‍ ആര്‍ക്കും പരിക്കില്ല. ബസ് കണ്ടക്ടര്‍ പ്രസാദിന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു. രണ്ടു സംഭവങ്ങളിലായി 25,000 രൂപ വീതം നഷ്ടം സംഭവിച്ചതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളിലും ചരക്ക് ലോറികള്‍ക്ക് നേരെയും ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. 



Post a Comment

0 Comments

Top Post Ad

Below Post Ad