കൊച്ചി (www.evisionnews.in): രണ്ടാം ഘട്ടമായി കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടാന്‍ അനുമതി. കലൂര്‍ സ്‌റ്റേഡിയം-ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടം കേന്ദ്രമന്ത്രി സംഭ അംഗീകരിച്ചു. പ്രധാനമന്ത്രി സെപ്റ്റംബര്‍ ഒന്നിന് കേരളത്തിലെത്തിയപ്പോള്‍ രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനം നടത്തിയിരുന്നു.
കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്നാണ് കാക്കനാട്ടേക്കുള്ള മെട്രോപാത തുടങ്ങുന്നത്. 11.17 കിലോമീറ്ററാണ് ഈ പാതയുടെ നീളം. ആകെ 11 സ്റ്റേഷനുകള്‍. 1957.05 കോടിരൂപയോളമാണ് നിര്‍മാണ ചെലവ് കണക്കാക്കുന്നത്.
കാക്കനാട് റൂട്ടിന് അനുമതി തേടി 2015-ലാണ് ആദ്യം കേന്ദ്രസര്‍ക്കാരിനെ സമീപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ തുടങ്ങി. എന്നാല്‍ പിന്നീട് പുതിയ മെട്രോ നയത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം പദ്ധതി രൂപരേഖയില്‍ മാറ്റം നിര്‍ദേശിച്ചിരുന്നു.
ഇതനുസരിച്ചു തയ്യാറാക്കിയ രൂപരേഖ 2018-ല്‍ കേന്ദ്രത്തിനു സമര്‍പ്പിച്ചു. 2019 ഫെബ്രുവരി 26-ന് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തത്ത്വത്തില്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍, അന്തിമാനുമതിക്കുള്ള കാത്തിരിപ്പ് പിന്നെ നീണ്ടത് വര്‍ഷങ്ങളാണ്.
Post a Comment
0 Comments