കാഞ്ഞങ്ങാട് (www.evisionnews.in): മോഷണത്തിനെത്തിയ യുവാവിനെ വീട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി നൗഷാദ് (40) പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ 3.30ന് കൊളവയല്‍ ബദര്‍ മസ്ജിദിന് സമീപത്തെ ജലാല്‍ മൊയ്തീന്റെ വീട്ടിലാണ് മോഷണം നടന്നത്. മൊയ്തീന്റെ ഭാര്യയുടെ മകളുടെ സ്വര്‍ണപാദസരം ഊരിയെടുക്കുന്നതിനിയില്‍ ശബ്ദംകേട്ട് വീട്ടുകാര്‍ ബഹളമുണ്ടാക്കുകയും മൊയ്തിനും മകളായ ജൈശാനും ജൈഹാനും മോഷ്ടാവിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളെ കയ്യിലുണ്ടായ ബേഗ് പരിശോധിച്ചപ്പോള്‍ നഷ്ടപ്പെട്ട ആറു പവന്‍ തൂക്കമുള്ള രണ്ടു ജോടി പാദസരങ്ങളും കമ്പിപ്പാര, ഉളി തുടങ്ങിയ ആയുധങ്ങളും കണ്ടെത്തി.
സംഭവമറിഞ്ഞ് ഹോസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ അവശനായ ഇയാളെ പൊലീസ് ജില്ലാ ആശുപത്രിയില്‍ പരിശോധക്കു വിധേയനാക്കിയ ശേഷം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രാത്രിയില്‍ തീവണ്ടികളില്‍ വന്നിറങ്ങി റെയില്‍ പാളത്തിലൂടെ നടന്നു മോഷണം നടത്തി പുലര്‍ച്ചെയുള്ള തീവണ്ടിയില്‍ തന്നെ തിരിച്ചു പോകുകയാണ് ഇയാളുടെ പതിവ്. നൗഷാദിന് പാലക്കാട് രണ്ടു ആഡംബര വീടുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. പാലക്കാട് മാത്രം ഇയാളുടെ പേരില്‍ നൂറോളം കവര്‍ച്ച കേസുകളുണ്ട്.
Post a Comment
0 Comments